താമരശ്ശേരി ചുരത്തിൽ KSRTC ബസ്സും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 38 ആയി.
പരുക്കേറ്റ 16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു, 20 പേർ താമശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ടു പേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.