Trending

കെടവൂർ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണ പ്രവൃത്തി റവന്യുമന്ത്രി ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി: 
താമരശ്ശേരി താലൂക്കിലെ  കെടവൂർ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ  നിർമ്മാണ ഉദ്ഘാടനം  റവന്യൂ ഭവന  വകുപ്പ് മന്ത്രി  കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു.

 താമരശ്ശേരി ചാലക്കരയിലാണ് ഓഫീസ് നിർമ്മിക്കുന്നത്.

 കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   ഡെപ്യൂട്ടി കളക്ടർ  സുധീഷ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് കുമാർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണ, കട്ടിപ്പാറ പഞ്ചായത്ത് അംഗം പ്രേംജി ജയിംസ്, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.
താമരശ്ശേരി ഭൂരേഖ തഹസിൽദാർ   കെ ഹരീഷ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post