Trending

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി തൂണ്ടിൽ ഇടിച്ചു.

താമരശ്ശേരി: താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ മിച്ചഭൂമി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.
സിഗരറ്റ് കയറ്റി മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വാനാണ് അപകക്തിൽപ്പെട്ടത്.വാഹനത്തിൽ ഉണ്ടായിരുന്ന താമരശ്ശേരി കെടവൂർ സ്വദേശി ബിനു, കൊയിലാണ്ടി സ്വദേശി ഷനൂസ് എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് താമരശ്ശേരി - മുക്കം റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു: താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി അപകടത്തെ തുടർന്ന്  റോഡിൽ ഒഴുകിയ ഓയിൽ നീക്കം ചെയതു

Post a Comment

Previous Post Next Post