താമരശ്ശേരി: കഴിഞ ശനിയാഴ് വൈകീട്ട് 4 മണിയോടെ താമരശ്ശേരി കാരാടി പുതിയ സ്റ്റാൻ്റിലെ മലഞ്ചരക്ക് കടയിൽ നിന്നും 40,000 ത്തോളം രൂപയടങ്ങിയ ബാഗ് കവർന്ന പ്രതിയെ ബാലുശ്ശേരിയിൽ വെച്ച് താമരശ്ശേരി പോലീസും ക്രൈം സ്കോഡും ചേർന്ന് പിടികൂടി. കൊല്ലം കല്ലട ക്ലാച്ചത്തിൽ ജോൺസൺ വർഗ്ഗീസാണ് പോലീസിൻ്റെ പിടിയിലായത്.
വയോധികൾ നടത്തുന്ന സ്ഥാപനത്തിൽ വന്ന് അൽപ നേരം സ്റ്റൂളിൽ ഇരിക്കാൻ അനുവാദം ചോദിച്ച് തുടർന്ന് അര മണിക്കൂറോളം പത്രം വായിച്ച് കട ഉടമയായ ബീരാൻ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ബീരാൻ കുട്ടിയെ ചായ കുടിക്കാൻ ക്ഷണിക്കുകയും ചെയ്തു. ക്ഷണം ബീരാൻ കുട്ടി നിരസിച്ചെങ്കിലും മോഷ്ടാവ് ചായ കുടിക്കാനായി ഇറങ്ങി. തുടർന്ന് ബസ് സ്റ്റാൻ്റിൻ്റെ ഒരു ഭാഗത്ത് വന്ന് നിലയുറപ്പിച്ചു.
ഇതിനിടെ വെള്ളം കുടിക്കാനായി കടയുടമ പുറത്തു പോയ തക്കത്തിന് കടയിലെ മേശയിൽ സൂക്ഷിച്ച പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം CC tv യിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.