സുരക്ഷ പെയിൻ &പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല സംഘടിപ്പിച്ച ജില്ലാ വോളിമേള സമാപിച്ചു. സമാപന സമ്മേളനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. ഒ. പി. ഉണ്ണി അധ്യക്ഷൻ ആയിരുന്നു. വാർഡ് മെമ്പർമാരായ രത്‌നവല്ലി, ജ്യോതി. കെ. സി, ടി. ടി. മനോജ് കുമാർ, ബിന്ദു ആനന്ദ്, ആസാദ് കാരാടി,ടി.താമരശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, ടി. കെ അരവിന്ദൻമാസ്റ്റർ, കെ. കെ. അപ്പുക്കുട്ടി,ജനറൽ കൺവീനർ വി. ലിജു, വർക്കിംഗ് ചെയർമാൻ അബ്ദുൽ സിയാദ്, സി. കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. വിജയികളായ ടൗൺ ടീം അണ്ടോണ, റണ്ണറപ്പായ വോളി ഫ്രണ്ട്‌സ് പയമ്പ്ര എന്നിവർക്കുള്ള ട്രോഫി പി. വിനയകുമാർ, ഡോ. മോയിൻകുട്ടി, ബാപ്പൂട്ടി, നിഷിത്ത് എന്നിവർ കൈമാറി.സുരക്ഷ മേഖല ചെയർ മാൻ പി. ഗോപാലൻ സ്വാഗതവും പി.രൂപേഷ് നന്ദിയും പറഞ്ഞു.