Trending

കലിക്കറ്റ് യൂനിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരം, താമരശ്ശേരി സ്വദേശി സി കെ നിയാസ് മിസ്റ്റർ യൂനിവേഴ്സിറ്റി.

താമരശ്ശേരി: വളാഞ്ചേരി എം ഇ എസ് കോളേജിൽ വെച്ചു നടന്ന  കലിക്കറ്റ് യൂണിവേഴ്സിറ്റി തല ശരീര സൗന്ദര്യ മത്സരത്തിൽ താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് സ്വദേശി സി കെ നിയാസിനെ മിസ്റ്റർ കാലിക്കറ്റ് യൂനിവേഴ്സിറ്റിയായി തിരഞ്ഞെടുത്തു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയാണ് നിയാസ്.

 എം ഇ എസ് കെവിയം കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജ് ഓപ്പൺ ഇൻഡോർ സ്റ്റേഡിയ ത്തിൽ വെച്ചായിരുന്നു മത്സരം നടന്നത്.
 നൂറ്റിയമ്പതോളം താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

ചാമ്പ്യൻഷിപ്പ് കോളേജ് മാ നേജ്മെന്റ് സെക്രട്ടറി ഡോ. പി മുഹമ്മദലി ഉദ്ഘാടനംചെയ്തു.

 പ്രിൻസിപ്പൽ പ്രൊഫ. പി പി ഷാജിദ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു.

മത്സരത്തിൽ കോഴി ക്കോട് ഗുരുവായൂരപ്പൻ കോളേജ് ഒന്നാം സ്ഥാനം നേടി. കേരളവർമ്മ കോളേജിനാണ് രണ്ടാംസ്ഥാനം






Post a Comment

Previous Post Next Post