Trending

മെമ്പർമാരുടെ പ്രതിഷേധം ഫലംകണ്ടു, തെരുവ് വിളക്ക് പ്രശ്നത്തിന് പരിഹാരമായി.

കട്ടിപ്പാറ പഞ്ചായത്തിൽ തെരുവ് വിളക്ക് പ്രശ്നത്തിന് പരിഹാരമായി. പഞ്ചായത്ത്  പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത് . തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ എടുത്ത കമ്പനിയുടെ കാലാവധി ഈ ഫെബ്രുവരി 28 നു കഴിയുമായിരുന്നു.ജനുവരി 15 ന് ചേർന്ന ഭരണസമിതി യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും പരിഹാരം ഒന്നും കാണാത്തതിനാൽ
 കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയെ കഴിഞ്ഞദിവസം എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ചിരുന്നു ഫെബ്രുവരി 20 ന് പരിഹാരം കാണും എന്ന് പഞ്ചായത്ത് സെക്രട്ടറി എഴുതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് മെമ്പർമാർ സമരം അവസാനിപ്പിച്ചത്.

ഇതേ തുടർന്ന് കരാർ കമ്പനി ജീവനക്കാർ എത്തി എല്ലാ വാർഡുകളിലേയും കേടായ ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപണി ആരംഭിച്ചു.കരാർ കാലവധിക്കു മുമ്പുതന്നെ പണികൾ പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉറപ്പുനൽകി.

Post a Comment

Previous Post Next Post