കൊടുവളളി: എൽഡിഎഫ് കൊടുവള്ളി മണ്ഡലം സ്ഥാനാർത്ഥി സലിം മടവൂരിന്റെ പഞ്ചായത്തുകളിലെ സന്ദർശനം പൂർത്തിയായി. മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം വെള്ളിയാഴ്ച ആരംഭിക്കും.
വ്യാഴാഴ്ച ഓമശ്ശേരി പഞ്ചായത്തിലെ പ്രധാന വ്യക്തികളെയും വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു.
രാവിലെ കൂടത്തായിയിലെ ലൂർദ് മാതാ പള്ളി വികാരിയെ സന്ദർശിച്ചായിരുന്നു തുടക്കം. തുടർന്ന് കോൺവെന്റിലെത്തി സിസ്റ്റർമാരുടെ ആശീർവാദം തേടി. കൂടത്തായി, അയ്യാട്ടുതുരുത്തി, ചക്കിക്കാവ്, വെളിമണ്ണ, മുടൂർ, മങ്ങാട് അങ്ങാടികളിലും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ചക്കിക്കാവിലെ പ്ലാസ്റ്റിക് ബോട്ടിൽ നിർമ്മാണ യൂണിറ്റിലെത്തി തൊഴിലാളികളുമായി സംസാരിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചക്കിക്കാവ് അങ്ങാടിയിൽ ഇരുതുള്ളി പുഴയോരത്തെ സംരക്ഷണഭിത്തി നിർമ്മാണം സന്ദർശിച്ചു. ഇനിയും കുറച്ച് ഭാഗത്ത് കൂടെ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ച നാട്ടുകാരോട് ഇക്കാര്യം തന്റെ പ്രഥമ പരിഗണനയിൽ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.
വെളിമണ്ണ ഗവ. എംയുപി സ്കൂളിലെത്തി അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ടു. പിന്നീട് പുത്തൂർ കൊയിലാട് രിഫാഇയ്യ ദവാ സെന്ററിൽ കൊയിലാട്ടി കുഞ്ഞി കോയ തങ്ങളെ സന്ദർശിച്ചു.
ചാമോറയിൽ നിന്നും കൊല്ലപ്പടി -ചാമോറ - കാട്ടുമുണ്ട വേനപ്പാറ റോഡ് ബൈപ്പാസ് റോഡ് ആക്കി തിരുവമ്പാടി മണ്ഡലത്തെ ബന്ധിപ്പിക്കാൻ കഴിയുമെന്ന ദീർഘകാല ആവശ്യം ഉന്നയിച്ച നാട്ടുകാരോട് ഇക്കാര്യത്തിൽ പരമാവധി ശ്രമം നടത്തുമെന്നും സ്ഥാനാർത്ഥി അറിയിച്ചു.
വൈകിട്ട് മടവൂർ പഞ്ചായത്തിലെ കൺവെൻഷനുകളിലും വെളിമണ്ണ ഏലിയമ്പ്രമലയിലെ കുടുംബയോഗത്തിലും പങ്കെടുത്തു. കെ കെ രാധാകൃഷ്ണൻ, കെ വി ഷാജി, ടി മഹറൂഫ്, മുറ്റൂളി വേലായുധൻ മാസ്റ്റർ, നൗഷാദ് ചെമ്പ്ര, ഒ പി അബ്ദുറഹിമാൻ, ബേബി മഞ്ചേരിയിൽ, കെ എസ് മനോജ് കുമാരൻ, എ പി ഷൈജു, എം കെ ഭാസ്കരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സലീം മടവൂരിന്റെ നാളത്തെ മണ്ഡലം പര്യടനം,
കൊടുവള്ളി: എൽഡിഎഫ് സ്ഥാനാർഥി സലീം മടവൂരിന്റ ആദ്യഘട്ട മണ്ഡലം പര്യടനം വെള്ളിയാഴ്‌ച തുടങ്ങും. 29വരെയാണ് പര്യടനം. രാവിലെ മടവൂർ പഞ്ചായത്തിലെ അങ്കത്തായിൽനിന്ന് ആരംഭിക്കും. മുന്നണി നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.
*പര്യടന റൂട്ട്*
രാവിലെ 8.30 - അങ്കത്തായ്, 9 മേപ്പള്ളിത്താഴം, 9.30 - ചാത്തനിറമ്പ്, 10 ചോലക്കരത്താഴം, 10.30 -അരങ്ങിൽത്താഴം, 11 -സിഎം മഖാം, 11.30 രാം പൊയിൽ (വിശ്രമം), 3 വട്ടപ്പാറ പൊയിൽ, 3.30 കാരുകുളങ്ങര, 4 പറശേരിമുക്ക്, 4.30 മേലേ പാലങ്ങാട്, 5 പൂളക്കാപറമ്പ്, 5.30 എളേറ്റിൽ, 6 കത്തറമ്മൽ, 6.30. പറക്കുന്ന്, 7 പുതുവയൽ, 7.30 കച്ചേരിമുക്ക്, 8ന് പന്നൂര് (സമാപനം).