താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി കെ ഫിറോസിനെ വരവേറ്റ് മലയോര മേഖല .
കൊടുവള്ളി നിയോജകമണ്ഡലത്തിലെ മലയോര മേഖലയായ താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിൽ പി.കെ. ഫിറോസ് പര്യടനം നടത്തി.
മലയോര ജനതയുടെ നട്ടെല്ലായ കാർഷിക മേഖലയുടെ തകർച്ചയിൽ നിരാശരായി കഴിയുന്ന കർഷക ജനതയുടെ നീറുന്ന പ്രശ്നങ്ങളെ ഏറ്റെടുക്കാനും അത് പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനാർത്ഥി പി.കെ. ഫിറോസ് ഉറപ്പു നൽകി.
രാവിലെ 8 മണിമുതൽ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. പയോണ ബാലഭവൻ, അൽ ഇഹ്സാൻ കട്ടിപ്പാറ, കാരുണ്യ തീരം , ഗ്രീൻ വോംസ് കട്ടിപ്പാറ, പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾ, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ , പ്രേംജി ജെയിംസ് , എ. കെ അബൂബക്കർ കുട്ടി . ഹാരിസ് അമ്പായത്തോട്, മുഹമ്മദ് മോയത്ത് , കെ.ടി. രിഫായത്ത്, സുഫീദ ,ജംഷീന , ഷാഫി സകരിയ, മുഹമ്മദ് ഷാഹിം, നാസർ ചമൽ . അസ്ലം കട്ടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.
താമരശ്ശേരി പഞ്ചായത്തിൽ ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ , കോരങ്ങാട് അൽഫോൻസാ ക്യാമ്പസ് , ഗ്രാമപഞ്ചായത്ത് ഓഫീസ് , മർക്കസ് ഗാർഡൻ , അമർജ്യോതി സ്പെഷ്യൽ സ്കൂൾ, താമരശ്ശേരി ബിഷപ്പ് ഹൗസ്, കോൺവെന്റ് , പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾ എന്നിവിടങ്ങിൽ സന്ദർശനം നടത്തി.
പി.എസ് മുഹമ്മദലി, പി.ടി.മുഹമ്മദ് ബാപ്പു, ടി.ആർ.ഒ. കുട്ടൻ, നവാസ് മാസ്റ്റർ ഈർപ്പോണ, എ.പി. സമദ്, ആസാദ് കാരാടി, ഷൗക്കത്ത് നോനി ,റിയാസ് കാരാടി തുടങ്ങിയവർ സംബന്ധിച്ചു.
കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ ഫിറോസിനെ പയോണ സെന്റ് പോൾസ് ആശ്രമത്തിൽ ഫാ:ഫിനഹാസ് റമ്പാൻ സ്വീകരിക്കുന്നു.