Trending

ശ്രീരാമ നവമി ആഘോഷം നടത്തി


താമരശ്ശേരി : രാമദേശം മാട്ടു വായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീരാമ നവമി ആഘോഷം നടത്തി. ഗണപതി ഹോമം, ഉഷപൂജ തുടങ്ങിയ താന്ത്രിക കർമ്മങ്ങൾ നടന്നു. സാംസ്കാരിക സമ്മേളനം അഖിലേന്ത്യാ രംഗോലി മത്സര പുരസ്ക്കാര ജേതാവ് പൊന്ന ടുക്കം നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻ്റ് അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വത്സൻ മേടോത്ത്, ഗംഗാധരൻ സൗപർണ്ണിക, കെ എം നളിനാക്ഷി, എൻ പി ദാമോദരൻ, സുകുമാരൻ നായർ,രമാഭായിമുല്ലേരി, കെ പി ശ്രീനു വിജയൻ മേടോത്ത് കുട്ടികൃഷ്ണൻ നായർ , അനൂപ്, രാജൻ കോരോത്ത് സംസാരിച്ചു. ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. സഹദേവൻ വിളയാറച്ചാലിൽ, കെ ഹരിദാസൻ എന്നിവരുടെ പേരിലുള്ള എൻ്റോവ്മെൻ്റ് വിതരണം ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post