നൂതന സാങ്കേതിക സംവിധാനങ്ങൾ ഉറപ്പുവരുത്തി കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയിൽ അത്യാധുനിക സൗകര്യങൾ സൃഷ്ടിക്കുകയാണ് കേരള സർക്കാർ. കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ നയങ്ങളെ ഉയർത്തിക്കാട്ടി മുന്നോട്ടുപോകണമെന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത എം ആർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ജസ്ന സി എം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അരുൺകുമാർ പി വി , ജില്ലാ വൈസ് പ്രസിഡണ്ട് അമൃത എ എം, ജില്ലാ സെക്രട്ടറി പ്രജിത്ത് പി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാകേന്ദു ആർ സ്വാഗതം ആശംസിച്ച യോഗത്തിന് ട്രഷറർ എൽസ്റ്റിൻ മേരി നന്ദി അർപ്പിച്ചു.
ഭാരവാഹികൾ
സെക്രട്ടറി രാകേന്ദു ആർ
പ്രസിഡൻ്റ് സജിത കെ എസ്
ട്രഷറർ എൽസ്റ്റിൻ മേരി