താമരശ്ശേരി: ചുങ്കം കൂടത്തായി റോഡിൽ മിച്ചഭൂമി ജംഗ്ഷഷന് സമീപം ഹോട്ടൽ നടത്തുന്ന അത്തോളി പറമ്പത്ത് തലകുളത്തൂർ വെളുത്തേടത്ത് നസീർ (51) നെയാണ് ഹോട്ടലിനു മുകളിലെ താമസിക്കുന്ന മുറിക്ക് സമീപം നിലത്ത് വീണ് മരിച്ച നിലയിൽ രാത്രിയോടെ കണ്ടെത്തിയത്.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഒരു വർഷത്തോളമായി ഇയാൾ ഇവിടെ ഹോട്ടൽ നടത്തി വരികയാണ്.
ഭാര്യ: ഷറീന.
മക്കൾ: റമീസ് സൽമാൻ, മുഹമ്മദ് റിഷാൽ.