താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കോത്ത് തെയ്യപ്പാറക്കൽ
ടി.പി. ഹുസൈൻ(68) നെയാണ് കൊട്ടാരക്കോത്ത് പാലത്തിന് സമീപം പുഴയിൽ വൈകീട്ട് 6.30 ഓടെ കണ്ടെത്തിയത്.രാവിലെ പുഴയോരത്ത് നിന്നും ഇല്ലി (മുള ) മുറിക്കാനായി പോയതായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ പോലും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജമീല
മക്കൾ: അൽഅമീൻ, ഷബ്ന
മരുമക്കൾ: ബഷീർ, തസ്ലീന