Trending

എൽഡിഎഫ് കൊടുവള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ



കൊടുവള്ളി: എൽഡിഎഫ് കൊടുവള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ഭരണം കിട്ടിയപ്പോൾ എന്ത് ചെയ്തു എന്നുള്ളത് വിലയിരുത്തിയാണ് രാഷ്ട്രീയപാർട്ടികളെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 600 രൂപയുണ്ടായിരുന്ന ക്ഷേമ പെൻഷൻ 20 മാസം വൈകിപ്പിച്ചവരാണ് ഇന്ന് 3000 രൂപ പെൻഷൻ നൽകുമെന്ന് പറയുന്നത്. ആരോഗ്യം, വിദ്യഭ്യാസം, പശ്ചാത്തല മേഖല, വ്യവസായ, ക്ഷേമ മേഖലകളിലെല്ലാം എൽഡിഎഫ് സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും എളമരം കരീം പറഞ്ഞു. 
 കൺവെൻഷനു മുന്നോടിയായി കൊടുവള്ളി പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പേർ അണിനിരന്നു.  തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയെ കൺവെൻഷൻ വേദിയിലേക്ക് ആനയിച്ചു
 
കൺവൻഷനിൽ വായോളി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. സ്ഥാനാർത്ഥി സലിം മടവൂർ, .പി കെ നാസർ, ടി എം ജോസഫ്, ആർ.പി ഭാസ്ക്കരൻ, കെ വി സുരേന്ദ്രൻ, ഒ പി അബ്ദുറഹിമാൻ, ഒ പി ഐ കോയ,  വേളാട്ട് മുഹമ്മദ്,  മാതോലത്ത് അബ്ദുളള, സാലിഹ് കൂടത്തായി, എൻ കെ സുരേഷ്, കെ അസയിൻ തുടങ്ങിയവർ സംസാരിച്ചു.
കെ ബാബു, സ്വാഗതവും ഒ പി റഷീദ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:  വായോളി മുഹമ്മദ് മാസ്റ്റർ (ചെയർമാൻ), കെ ബാബു (ജനറൽ കൺവീനർ), വേളാട്ട് മുഹമ്മദ് (ട്രഷറർ).
T News

working in the field of advertising and printing

Post a Comment

Previous Post Next Post