ഫ്രഷ്ക്കട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം.ഇതിനു വേണ്ട നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
എന്നാൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നോട്ടീസ് കൈമാറുകയുള്ളൂ എന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. തിടുക്കപ്പെട്ട് നോട്ടീസ് നൽകിയാൽ പഴുതുകൾ ഉപയോഗിച്ച് ഫാക്ടറി ഉടമകൾ തങ്ങൾക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നും സംമ്പാദിക്കാൻ സാധ്യതയുണ്ട്, അതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവും തുടർ നടപടി.