Trending

സ്ഥാനമോഹം ശക്തം; കെ സുധാകരനെ കൈവിട്ട് ഹൈക്കമാൻഡ്

സീറ്റ് നൽകാത്തതിൽ പിണക്കത്തിൽ നിൽക്കുന്ന കെ സുധാകരനെ കൈവിട്ട് ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് അന്ത്യശാസനം പോലെ കെ സുധാകരനേറ്റിരിക്കുന്നത്. സ്ഥാനമോഹത്തിൽ എംപിമാരായിരിക്കുന്ന കെ സി വേണു​ഗോപാൻ എം കെ രാഘവൻ എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനമോഹത്തിൽ മുങ്ങി ആഗ്രഹവുമായി മുന്നോട്ട് വന്നിരുന്നു.


എന്നാൽ തനിക്ക് മത്സരിക്കണമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പോകണമെന്നുമുളള നിലപാടിലുറച്ചാണ് കെ സുധാകരൻ നിൽക്കുന്നത്. സീറ്റ് തർക്കത്തിനും ഹൈക്കമാൻഡിന്റെ തീരുമാനത്തിനും പിന്നാലെ മാനസികാസ്വസ്ഥ്യം ഉണ്ടാക്കരുതെന്ന ആവശ്യവുമായി ചെന്നിത്തലയെയും സുധാകരൻ സമീപിച്ചിരുന്നു. മത്സരിക്കണമെന്ന കടുത്ത തീരുമാനം കെ സുധാകരൻ എടുത്തിരിക്കുന്നതോടെ ഇനി അടുത്ത നീക്കം നിർണ്ണായകമാണ്. സുധാകരൻ തെറ്റിപ്പിരിഞ്ഞാൽ കോൺ​ഗ്രസിന് മലബാർ മേഖലകളിൽ അതൊരു ഇരട്ടപ്രഹരം തന്നെയാകും.


T News

working in the field of advertising and printing

Post a Comment

Previous Post Next Post