മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങൾ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.പേരാമ്പ്ര ഫാത്തിമ തെഹ്ലിയയും മത്സരിക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍
മഞ്ചേശ്വരം - എ.കെ.എം അഷറഫ്
കാസർഗോഡ് - കല്ലട്ര മായിൻ ഹാജി
അഴിക്കോട് - കരീം ചേലേരി
കൂത്തുപറമ്പ് - ജയന്തി രാജൻ
കുറ്റ്യാടി - പാറക്കൽ അബ്ദുള്ള
പേരാമ്പ്ര - ഫാത്തിമ തഹലിയ
തിരുവമ്പാടി - കാസിം കൂടരഞ്ഞി
കൊടുവള്ളി - പി.കെ ഫിറോസ്
കുന്നമംഗലം - റസാക്ക് മാസ്റ്റർ
കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു
വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം
കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി
മഞ്ചേരി- അഡ്വ റഹ്മത്തുള്ള
ഏറനാട് - പി.കെ ബഷീർ
മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി
മങ്കട - മഞ്ഞളാം കുഴി അലി
പെരിന്തൽമണ്ണ - നജീബ് കാന്തപുരം
വേങ്ങര - കെ.എം ഷാജി
കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ - കുറുക്കോളി മൊയ്‌തീൻ
താനൂർ - പി.കെ നവാസ്
തിരൂരങ്ങാടി - പി.എം.എ സമീർ
മണ്ണാർകാട് - എൻ ഷംസുദ്ദീൻ
ഗുരുവായൂർ - സി.എച്ച് റഷീദ്
കളമശ്ശേരി - അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ
അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.