താമരശ്ശേരി. കെടവൂർ എം എം എൽ പി സ്കൂളിന്റെ 97ആം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വാർഡ് മെമ്പർ ഷീജ ദിലീപ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി നസീമ കെ പി,ശ്രീമതി രേഖ എൻ എന്നീ അധ്യാപകർക്ക് സ്കൂൾ സ്റ്റാഫും
പിടിഎ യും ചേർന്ന് സമു ചിതമായ യാത്രയയപ്പ് നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും വെവ്വേറെ തയ്യാറാക്കിയ മാഗസിനുകൾ ബി ആർ സി ട്രെയിനർ അഷ്‌റഫ് മാസ്റ്റർ പ്രകാശനം ചെയ്തു.ഓരോ ക്ലാസിലെയും മികച്ച വിദ്യാർത്ഥികൾക്ക്ക്യാഷ് അവാർഡുകൾ നൽകി. വിദ്യാർത്ഥികൾ പഠന മികവുകളും കലാപരിപാടി കളും അവതരിപ്പിച്ചു. എച്ച് എം ദിൽഷപി, പി ടി എ
പ്രസിഡണ്ട് ജസീർ കെ പി, ഇബ്രാഹിം, നവാസ്,ലൈല കെ കെ, ഷീ ജ വി പി ബേബി ടി കെ,അൻസാരി മാസ്റ്റർഎന്നിവർ സംസാരിച്ചു.