Trending

കരാട്ടെ ക്ലാസിനിടെ ദേഹാസ്വാസ്ഥ്യം: അഞ്ചലിൽ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: അഞ്ചലിൽ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയി സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയി (11)യാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.


വ്യാഴം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പരിശീലനത്തിനിടെ അഹന്നയ്ക്ക് വയറുവേദനയും ഛർദ്ദിലും ദേഹാസ്വാസ്ഥ്യവും ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അമ്മയും പരിശീലകനും ചേർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post