താമരശ്ശേരി: വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് ദാഹമകറ്റാൻ കുടിവെള്ള സൗകര്യമൊരുക്കി 'നാട്ടുകൂട്ടം. എസ് ബി ഐ ടൗൺ ബ്രാഞ്ചിൻ്റെ എതിർവശത്താണ് മൺ ഭരണിയിൽ കുടിവെള്ളം സജ്ജീകരിച്ചത്. ടൗൺ വാർഡ് മെമ്പർ കാവ്യ ഉദ്ഘാടനം നിർവ്വഹിച്ചു. പി കെ പ്രകാശൻ, ചെമ്പായി അഹമ്മദ് കുട്ടി, വി പി അബ്ദുറഹിമാൻ മാസ്റ്റർ, ഒ റഷീദ്, ഉസ്മാൻ പി ചെമ്പ്ര, മജീദ് ഭവനം, എം കെ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.