Trending

അടിവാരത്തും വീടിനകത്ത് അജ്ഞാതൻ. ഒരു വീട്ടിൽ നിന്നും ഫോൺ കവർന്നു.



താമരശ്ശേരി: അടിവാരം എലിക്കാട് മംഗലശ്ശേരി ഷാഹിദിൻ്റെ  വീട്ടിനകത്താണ് ഇന്നലെ രാത്രി 10 മണിയോടെ അജ്ഞാതനെ കണ്ടെത്.ഷാഹിദിൻ്റെ ഭാര്യ  റീഷത്ത് വീട്ടിലെ വേസ്റ്റ് പുറത്തു കളയുന്നതിനായി അടുക്കള വാതിലിലൂടെ പുറത്തിറങ്ങി തിരികെ എത്തിയപ്പോഴാണ് വീടിൻ്റെ ഡൈനിംങ്ങ് ഹാളിലെ സ്റ്റയറിനു സമീപം അജ്ഞാതനെ കണ്ടെത്.ഉടൻ പുറത്തിറങ്ങി അയൽക്കാരെ വിളിച്ചു കൂട്ടി ബഹളം വെച്ച അവസരത്തിൽ ഇയാൾ വീട്ടിനകത്തു നിന്നും ഇറങ്ങി ഓടിയതായി റീഷത്ത് പറഞ്ഞു.സംഭവ സമയം റീഷത്തും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് ബിസിനസ്സ് ആവശ്യാർത്ഥം പുറത്തു പോയതായിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകി.

ഇതേവിടിൻ്റെ തൊട്ടടുത്ത് എലിക്കാട് പുഴക്കുന്ന് ഉമ്മറിൻ്റെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ മൊബൈൽ ഫോണും കവർച്ച ചെയ്തു.ഉമ്മർ സുബഹ് നിസകരത്തിനായി എഴുന്നേറ്റ അവസരത്തിൽ ചാർജ്ജിങ്ങിനായി കുത്തിയിട്ട ഫോണാണ് മോഷണം പോയത്. ഫോൺ കുത്തിയിട്ട റൂമിൽ കുട്ടികൾ ഉറങ്ങുന്നുണ്ടായിരുന്നു, എന്നാൽ മോഷ്ടാവ് കയറിയ വിവരം ആരും അറിഞിരുന്നില്ല.

ഇതു സംബന്ധിച്ചും താമരശ്ശേരി പോലീസിൽ പരാതി നൽകി.


ഇന്നലെ വൈകുന്നേരം 6.30 ഓടെ താമരശ്ശേരി കാരാടിയിലെ വാടക വീട്ടിൽക്കയറി കട്ടിലിൽ കിടക്കുകയായിരുന്ന 19 കാരിയെ വിസർജ്യം തേച്ച തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. യുവതി തട്ടി മാറ്റി ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post