Trending

ആധാരം ഒരു നൂറ്റാണ്ട് മുമ്പ് മുതുമുച്ചൻ്റെ പേരിലെന്ന്, വീടും പറമ്പും കയ്യേറാൻ വന്ന സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു. വീടും വേണ്ട സ്ഥലവും വേണ്ട രക്ഷപ്പെട്ടാൽ മതിയെന്ന് സംഘം... ഭൂമി തട്ടിയെടുക്കാനുള്ള സംഘത്തിനു പിന്നിൽ റവന്യൂ വകുപ്പിൽ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥർ.



താമരശ്ശേരി: വാടിക്കലിലാണ് വില കൊടുത്തു വാങ്ങിയ ഭൂമിയിൽ വീടുവെച്ച് താമസിക്കുന്ന സ്ഥലത്തേക്ക് അവകാശം ഉന്നയിച്ച് ഒരു സംഘം കോഴിക്കോട് നിന്നും എത്തിയത്.

തങ്ങളുടെ വീട്ടിലെ പഴയ രേഖകൾ പരിശോധിച്ചപ്പോൾ വാടിക്കലിലുള്ള ഭൂമി ഒരു നൂറ്റാണ്ട് മുമ്പ് ഇവരുടെ മുതുമുത്തച്ചൻ്റെ പേരിലാണ് എന്ന് കണ്ടെത്തിയതായും ഇത് അളന്ന് തിട്ടപ്പെടുത്താനായിട്ടാണ് എത്തിയതെന്നും മൂന്നു കാറുകളാലായി എത്തിയ10 ഓളം പേരെടങ്ങുന്ന സംഘം പറഞ്ഞു. എന്നാൽ നിലവിൽ ഭൂമിയിൽ താമസിക്കുന്നവർ 30 ലക്ഷം രൂപ നൽകി വിലക്കു വാങ്ങിയ ഭൂമി നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് വീടുവെച്ചത്.ഈ വീട്ടിൽ അവകാശം പറഞ്ഞ് അളവു നടത്താനായി പറമ്പിൽ പ്രവേശിച്ചത് മാത്രമേ സ്ഥലത്ത് എത്തിയവർക്ക് ഓർമ്മയുള്ളൂ, പിന്നീട് ഇവരെ കണ്ടെത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ആശുപത്രിയുടെ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ട ഇവർ പിന്നീട് എങ്ങിനെയെങ്കിലും തടിയെടുത്താൽ മതി എന്നായി. റവന്യൂ വകുപ്പിൽ നിന്നും പിരിഞ്ഞ ചില ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഇത്തരത്തിൽ പഴയ ആധാരങ്ങൾ ശേഖരിച്ച് സ്ഥലം കൈക്കലാക്കുകയോ, പണം വാങ്ങുകയോ ചെയ്യാമെന്ന് പറഞ്ഞ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്, കാര്യം നടന്നാൽ ഇവർക്ക് വൻതുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും, ചെറുത്ത് നിൽക്കാൻ സാധിക്കാത്ത ആളുകൾ സ്ഥലം നഷ്ടപ്പെടുമെന്ന ഭയത്താൽ ഇവർ ആവശ്യപ്പെടുന്ന തുക നൽകി ഒത്തുതീർപ്പുകൾ നടത്തുകയും ചെയ്യും, ഇത്തരം സംഘങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post