മോട്ടോർ വാഹന വകുപ്പ് കൊടുവള്ളി ആർ.ടി.ഓഓഫീസിന്റെയും പോലീസ് ഡിപ്പാർട്മെന്റിന്റെയും സംയുക്താഭിമുക്യത്തിൽ മെഗാ ഇ-ചലാൻ അദാലത്ത് നാളെ കൊടുവള്ളി ആർ ടി ഒ ഓഫീസിൽ നടക്കും.
കോടതി നടപടിക്രമങ്ങളിലേക്ക് നീങ്ങിയ ചലാനുകൾക്ക് 50% റിബേറ്റിൽ തീർപ്പാക്കുന്നതിനും നിലവിൽ ഉള്ള ചലാനുകൾ 50% റിബേറ്റിൽ അടച്ചു കോടതി നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനുമുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.
പിഴ തുക ഒടുക്കുന്നതിനായി വാഹന രജിസ്ട്രേഷൻ നമ്പർ മാത്രം മതി. വാഹന സംബന്ധമായ മറ്റു രേഖകൾ ഒന്നും ആവശ്യമില്ല.
എന്നാൽ ഡിജിറ്റൽ പെയ്മമൻറ് വഴിമാത്രമായിരിക്കും തുക സ്വീകരിക്കുക.