Trending

നിര്യാതയായി


കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്,  ഈരൂട് അൽഫോൻസാ  കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ക്രിസ്പിൻ എഫ് സി സി (77) നിര്യാതയായി.

 പാലാ രൂപതയിൽ മറ്റക്കര ഇടവകയിൽ ജോസഫ്- മേരി ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത മകളാണ്.  ഇപ്പോൾ സിസ്റ്ററിന്റെ കുടുംബം ആലക്കോട്, തേർത്തല്ലി ഇടവകയിലാണ്. 
 വെള്ളരിക്കുണ്ട്, കുന്നോത്ത്, ചെമ്പൻതൊട്ടി, കരിക്കോട്ടക്കരി, കണ്ണോത്ത് എന്നിവിടങ്ങളിൽ അധ്യാപികയായും കോടഞ്ചേരി എൽ പി സ്കൂളിൽ 16 വർഷം പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രൊവിൻഷ്യൽ ട്രഷററായും ഈരൂട്, വേനപ്പാറ ബാലഭവൻ, വലിയകൊല്ലി എന്നീ മഠങ്ങളിൽ അംഗമായും ശുശ്രൂഷ  ചെയ്തിട്ടുണ്ട്. 
 
സംസ്കാരം നാളെ  29.04.2026 (ബുധൻ) ഉച്ചകഴിഞ്ഞ്  3ന്  ഈരൂട് അൽഫോൻസാ കോൺവെന്റ് സെമിത്തേരിയിൽ  അഭിവന്ദ്യ മാർ. റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികതത്വത്തിൽ   നടത്തപ്പെടുന്നതാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post