താമരശ്ശേരി: കൂടത്തായിയിൽ താമസിക്കും തമിഴ്നാട് സേലം സ്വദേശി ബാലാജി (38) നാണ് പാമ്പു കടിയേറ്റത്. കൂടത്തായിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി നോക്കുന്നതിനിടയിലാണ് വലതു കാലിന് പാമ്പുകടിയേറ്റത്.
കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയിൽ എത്തിയത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.