താമരശ്ശേരി: കോടഞ്ചേരി മൈക്കാവിൽ മധ്യവയസ്കന് പാമ്പുകടിയേറ്റു.മൈക്കാവിൽ വാടകക്ക് താമസിക്കുന്ന കൊട്ടിയൂർ സ്വദേശി നെല്ലോളി ചാലിൽ ഗോപി (58) നാണ് വീട്ടുമുറ്റത്ത് പുല്ല് പറിക്കുമ്പോൾ കൈക്ക് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പിനെ തല്ലി കൊന്നതായി ഗോപി പറഞ്ഞു.