താമരശ്ശേരി :തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.പി, പ്ലസ് ടു, എൽ.എസ്.എസ്, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
തണൽ കുടുംബ സംഗമവും കലാപരിപാടിയും നടന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് പി. ടി.മുനീർ അദ്ധ്യക്ഷത വഹിച്ചു.
വട്ടക്കുണ്ട്
മഹല്ല് കമ്മറ്റി പ്രസിഡന്റ് കെ. കെ. അബ്ദുൽ റഷീദ്, വാർഡ് മെമ്പർ ആസാദ് കാരാടി, സിവിൽ എക്സൈസ് ഓഫീസർ സി. കെ. ശാഹുൽ
തുടങ്ങിയവർ സംസാരിച്ചു.
റഫീഖ് ചെമ്പ്ര സ്വാഗതവും അലി തനിയലത് നന്ദിയും പറഞ്ഞു. അലി കാരാടി, യുസുഫ് മാസ്റ്റർ, സി കെ ഇബ്രാഹിം, പികെ മുനീർ, ഷാഹിദ് ഷാജി, സി വി അഷ്‌റഫ്, കെ കെ മജീദ്, എംപി സലാം, ഒക്കെ നൗഫൽ, പികെ ഷമീർ, എകെ നാസർ, ഹകീം കാരാടി തുടങ്ങിയവർ നേതൃത്വം നൽകി