താമരശ്ശേരി:
കഴിഞ്ഞ ഏപ്രിൽ 12 ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെ അടിവാരത്ത് പ്രവർത്തിക്കുന്ന സൺ സ്പാ &ആയുർവേദിക്ക് എന്ന മസാജ് സെൻ്ററിൽ നിന്നും പോലീസ് കണ്ടെത്തി. വർക്കല സ്വദേശിനിയായ 28 കാരിയെയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.രണ്ടാഴ്ച മുമ്പാണ് ഈ സ്ഥാപനത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം .
സംഭവം സംബസിച്ച് ഈ മാസം 24 നാണ് മാതാവിൻ്റെ പരാതിയിൽ വർക്കല പോലിസ് കേസെടുത്തത്.
മസാജ് സെൻ്ററിൻ്റെ മറവിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..