കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് മരിച്ചത്.
തൻ്റെ സുഹൃത്തിനോട് മനോവിഷമം പങ്കുവെക്കാൻ എത്തിയപ്പോഴായിരുന്നു റോഡിൽ കുഴഞ്ഞു വീണത്. മരണത്തിന് ഏതാനും മിനുറ്റുകൾ മുമ്പ് മകളുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് മകളുടെ ഭർത്താവ് വിനീഷ് കടയിൽ നിന്നും പിടിച്ച് പുറത്താക്കി, ഇറങ്ങിയോ പോകാൻ ആവശ്യപ്പെട്ടിരുന്നു, തൻ്റെ അച്ചനെ ഭർത്താവ് നിരന്തരം മാസികമായി പീഡിപ്പിക്കാറുണ്ടന്ന്
മകൾ ദിവ്യ പറഞ്ഞു.
തൻ്റെ സ്ഥാപനത്തിൽ നിന്നും നിന്നും പുറപ്പെട്ട് കാരാടിയിൽ എത്തിയ സമയത്താണ് അച്ചൻ കുഴഞ്ഞു വീണതെന്ന് മകൾ പറഞ്ഞു. ഭർത്താവ് നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നും, ഇന്നലെ രാത്രിയിലും താൻ വാടകക്ക് താമസിക്കുന്ന വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും പുലർച്ചെ 5 മണി വരെ പോലീസ് സംരക്ഷണത്തിലാണ് വീട്ടിൽ കഴിഞ്ഞതെന്നും ദിവ്യ പറഞ്ഞു. തനിക്കും, മക്കൾക്കും നേരെയുണ്ടാവുന്ന നിരന്തര പീഡനം അച്ചനെ ഏറെ മനോവിഷമത്തിൽ ആക്കിയിരുന്നു. എന്നെയും, മക്കളെയും അച്ചൻ സഹായിക്കുന്നതിലുള്ള വിരോധം മൂലമാണ് ഭർത്താവ് അച്ചനു നേരെ തിരിയുന്നതെന്നും മകൾ ദിവ്യ പറഞ്ഞു.
കുഴഞ്ഞു വീണ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിനെതിരെ മകൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.
ഭാര്യ: ശാന്ത. മക്കൾ: ദിവ്യ, ധന്യ.
മരുമക്കൾ: വിനീഷ്, വിവേക്.