Trending

ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി, ദുരുഹത.


താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പുതുപ്പാടി
മലപുറം പെരിങ്കൊല്ലൻകുന്ന്
എന്ന സ്ഥലത്ത് താമസിക്കുന്ന സുധാകരൻ,  (56) നെയാണ് വീടിൻ്റെ ഡൈനിംങ്ങ് ഹാളിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നെറ്റിയിൽ മുറിവേറ്റ പാടുണ്ട്, വീടിൻ്റെ മുൻഭാഗത്തെ വാതിൽ പൂട്ടിയിരുന്നില്ല. മരണത്തിൽ അസ്വഭാവികത തോന്നിയതിനാൽ സൈൻ്റിഫിക് ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.


ഇന്നലെ രാത്രി സുഹൃത്തുക്കൾക്കൊപ്പം  മദ്യപിച്ചതായി വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. മരപ്പണിക്കാരനാണ് മരിച്ച സുധാകരൻ .


 വാറണ്ട് കേസിലെ പ്രതിയായ സുഹൃത്തിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി ഇന്ന് കോടതിയിൽ പോകാമെന്ന് ഏറ്റിരുന്നു. രാവിലെ  മറ്റൊരു സുഹൃത്ത് വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഒരു മകനും വാടകക്ക് ഈങ്ങാപ്പുഴക്ക് സമീപമാണ് താമസം. ഒരാൾ വിദശത്താണ്. ഭാര്യ ഇടക്ക് പകൽ സമയത്ത്  വന്നു പോകാറുള്ളതായി സമീപവാസികൾ പറയുന്നു. രാത്രി 9.30 ഓടെ വീടിൻ്റെ വരാന്തയിൽ സുധാകരൻ ഇരിക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു.




 .
T News

working in the field of advertising and printing

Post a Comment

Previous Post Next Post