Trending

പരിസ്ഥിതി ദിനം; ചുരം ശുചീകരിച്ച് ലെൻസ് ഫെഡ്.

താമരശ്ശേരി:
എഞ്ചിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്ഫെഡിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി  പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചുരം ശുചീകരിച്ചു.

സഞ്ചാരികളുടെ മനസ്സിൽ എന്നും കുളിർമയോടെ നിൽക്കുന്ന താമരശ്ശേരി ചുരത്തിൽ (ചുരം... മാലിന്യമില്ലാത്ത പാതയോരം!! )എന്ന ടാഗ് ലൈനോടുകൂടിയാണ്   ശുചീകരണ യജ്ഞം നടത്തിയത്.  

ചുരത്തിന്റെ വ്യൂ പോയിന്റും കവാടമായ ലക്കിടിയും  ഒൻപതാം വളവും ശുചീകരിച്ചു കൊണ്ടായിരുന്നു ഈ പ്രോഗ്രാം പൂർത്തീകരിച്ചത്. അതോടൊപ്പം ചുരം എട്ടാം വളവിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.

 രാവിലെ എട്ടരയ്ക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം  പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
 ബിജു താന്നിക്കകുഴി നിർവ്വ ഹിച്ചു.

 ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് എൻജിനീയർ വി കെ പ്രസാദ് നേതൃത്വം കൊടുത്ത ഈ ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡണ്ട് എൻജിനീയർ കെ സുരേന്ദ്രൻ,   സംസ്ഥാന ജോയിൻ സെക്രട്ടറി എൻജിനീയർ അനിൽകുമാർ,  ജില്ലാ സെക്രട്ടറി എൻജിനീയർ മനോജ് എന്നിവർ പങ്കെടുത്തു.

    കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നൂറോളം എൻജിനീയർമാർ ഈ പരിപാടികളിൽ പങ്കാളികളായി...12 മണിയോടുകൂടി പ്രോഗ്രാം അവസാനിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post