താമരശ്ശേരി: കെടവൂർ എം എം എ എൽ പി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ ഷീജ ദിലീപ് നിർവഹിച്ചു. കൊടുവള്ളി MLA പി കെ ഫിറോസ് അനുവദിച്ച
നവാഗതകർക്കുള്ള പഠനോപകരണ കിറ്റ്, മാരുതി ഇൻ്റസ് മോട്ടോർസ്, Unimoney Financial services എന്നിവരുടെ വകയായ സമ്മാനക്കിറ്റ്, എന്നിവയുടെ വിതരണവും നടത്തി. നവാഗതരുടെ കലാപരിപാടി യും മധുര വിതരണവും നടന്നു.
പി.ടി.എ പ്രസിഡണ്ട് ആധ്യക്ഷനായ ചടങ്ങിൽ ഷീജ ടീച്ചർ, . നവാസ് എന്നിവർ സംസാരിച്ചു .ഹെഡ് മിസ്ട്രസ് ദിൽഷ പി സ്വാഗതവും ലൈല ടിച്ചർ നന്ദിയും അറിയിച്ചു