Trending

വന്നത് സഹായം തേടി:പണവും വാങ്ങി,വെള്ളവും കുടിച്ച്, റബുട്ടാനും പറിച്ച് ചെരിപ്പും അടിച്ചുമാറ്റി കള്ളൻ,


വീട്ടിൽ കയറി വന്ന് പരിസരം നന്നായി വീക്ഷിച്ചു, തുടർന്ന് മുറ്റത്ത് കിടന്ന വില കൂടിയ ചെരുപ്പ് കാലിൽ ഇട്ടു നോക്കി.പാകം സെറ്റ്. ഇരിക്കട്ടെ...


കോളിംങ്ങ് ബെൽ അടിച്ചു. വീട്ടുടമ വാതിൽ തുറന്നു വന്നു, ഉടൻ സലാം പറഞ്ഞു, പിന്നെ സഹായ അഭ്യർത്ഥനയായി, ഞാൻ കാരാടിയാണ് പച്ചക്കറിയുമായി വണ്ടിയിൽ ലൈനിൽ പോയി കച്ചവടം നടത്തുന്ന ആളായിരുന്നു, ഇപ്പോൾ കാഴ്ചകുറവും, കാലിന് പരിക്കുമുണ്ട്. എന്തെങ്കിലും സഹായം ചെയ്യണം. വീട്ടുടമ പണം എടുക്കാൻ പോയ തക്കത്തിനു് ചുറ്റുപാടും ഒന്ന് വീണ്ടും വീക്ഷിച്ചു.

 വീട്ടുടമ 50 രൂപയുമായി വന്നു, പണം വാങ്ങിയ ശേഷം വീട്ടിൽ മറ്റാരുമില്ലേ എന്ന് ചോദ്യം. വീട്ടുകാർ ബന്ധു വീട്ടിൽ പോയതാണ് എന്ന് ഉടമ.


പിന്നീട് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു, വെള്ളമെടുക്കാൻ പോയ തക്കത്തിൽ തൻ്റെ കാലിൽ ഉണ്ടായിരുന്ന ചെരുപ്പ് അഴിച്ചുമാറ്റി മുറ്റത്ത് കിടന്ന വില കൂടിയ ചെരുപ്പ് ഇട്ടു. 

അതിനിടെ  ഊരിവെച്ച തൻ്റെ  ചെരുപ്പ് പറമ്പിലേക്ക് എറിയുകയും ചെയ്തു. അതിനുശേഷം ഉടമ കൊണ്ടുവന്ന വെള്ളവും കുടിച്ച് മുറ്റത്ത് നിന്നും റബുട്ടാനും പറിച്ച്  ആൾ സ്ഥലം വിട്ടു.

താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ റിട്ടയർ അധ്യാപകനായ അബദു റഹ്മാൻ്റെ വീട്ടിൽ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.

അപരിചിതൻ സ്ഥലം വിട്ട് അൽപ്പസമയത്തിന് ശേഷം ചെരുപ്പ് കാണാത്തതിനെ തുടർന്ന് സമീപവാസികളോട് വിവരം പറഞ്ഞു.ഇവരുടെ തിരച്ചിലിൽ പ്രദേശത്തെ തന്നെ മറ്റൊരു വീട്ടുമുറ്റത്ത് വെച്ച് ഇയാളെ പിടികൂടി, ചോദ്യം ചെയ്യലിനിടയിൽ രക്ഷപ്പെട്ട ആൾ അടിവാരം ഭാഗത്തേക്ക് ബസ്സിൽ കയറിയതായി പിന്നീട് വ്യക്തമായി.

CCtv.

https://www.facebook.com/share/v/19CuCje4jd/


T News

working in the field of advertising and printing

Post a Comment

Previous Post Next Post