താമരശ്ശേരി: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജി.യു.പി.എസ്. താമരശ്ശേരിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ചേർന്ന് "NO DRUGS" എന്ന സന്ദേശം ഉയർത്തിക്കാട്ടി ലഹരിക്കെതിരെ കൈ കോർത്തു . തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും "ലഹരിക്കെതിരെ കൈയൊപ്പ്" ക്യാമ്പയിനും നടത്തി.
പരിപാടിയുടെ ഭാഗമായി എക്സൈസ് ഓഫീസർ ഷഫീഖ് അലിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിയുടെ അപകടങ്ങളും അതിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ പരിപാടി ശ്രദ്ധേയമായി.