താമരശ്ശേരി: 'കൂട്ടുകൂടാം സുകൃതവീഥിയിൽ' വാവാട് -ഇരുമോത്ത് സിറാജുദ്ദീൻ ഹയർ സെക്കണ്ടറി മദ്രസാ എസ് കെ എസ് ബി വി യും, സ്റ്റാഫ് കൗൺസിലും സംയുക്തമായി ഹിജ്റ: പുതുവത്സര സംഗമത്തിൽ വിദ്യാർത്ഥികൾക്കായ്ലഹരി വിരുദ്ധ പ്രതിജ്ഞവേദി സംഘടിപ്പിച്ചു.രണ്ട് ബാച്ചുകൾക്കായ് നടത്തിയ സംഗമം ഐ ടി കോഡിനേറ്റർ അബ്ദുറഹ്മാൻ അശ്റഫി തുവ്വക്കുന്ന് അദ്യക്ഷനായി. വാവാട് ടൗൺ ജുമാമസ്ജിദ് ഖത്വീബ് ഹാഫിള് മുഹമ്മദ് മുഹ്താജ് അസ്ഹരി ഒടുങ്ങാക്കാട് ഉദ്ഘാടനം ചെയ്തു.പി കെ സാജിദ് ഫൈസി കളരാന്തിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉസ്താദ് എസ് വി ഉമർ മുസ്ലിയാർ,കെ കെ എം റാഫി റഹ്മാനി, ഉസ്താദ് അജ്മൽ ജലാലി സംസാരിച്ചു.