താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷ താമരശ്ശേരിയുടെ ഭാഗമായി ദുരന്തനിവാരണ വളണ്ടിയേഴ്സിന് ഏകദിന ശിൽപ്പശാല നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നസീറ ഷരീഫ്, കാവ്യ വി.ആർ മെമ്പർമാരായ സമദ് കോരങ്ങാട്, ബിന്ദു ആനന്ദ്, ബിജിത്ത്, ആസാദ് കാരാടി മൊയ്തീൻകോയ, ഖദീജ സത്താർ,ഷൗജ അബ്ദു റഹിമാൻ, ബബിത, സെക്രട്ടറി ഫവാസ് എന്നിവർ സംസാരിച്ചു. ട്രൈനർമാരായ ശംസുദ്ദീൻ, സനൽ, ഷമീർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.