കാസര്‍കോട്: ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി 20 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ കാമുകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസാണ് നടപടി സ്വീകരിച്ചത്.വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിഷ്ണുവാണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പകല്‍ കാസര്‍കോട് പഴയ ബസ്റ്റാന്റിന് സമീപത്തെ ഒരു ലോഡ്ജില്‍ വച്ചാണ് സംഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
അടുത്തിടെ വിവാഹിതയായ യുവതിയെ മുന്‍ കാമുകന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുറിയിലെത്തിയതിന് പിന്നാലെ യുവാവ് ബലമായി കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി നല്‍കിയ മൊഴി.
സംഭവ ദിവസം ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് യുവതിയെ കണ്ടെത്തിയത്.
വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.