Trending

കട്ടിപ്പാറ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം നടത്തി.



 താമരശ്ശേരി:  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം അമ്പായത്തോട് എ എൽ പി സ്കൂളിൽ നവാഗതരെ സ്വീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സഫീറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇൻചാർജ്  സി.പി ഉബൈദുള്ള സഖാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം  നുഷ്ഹത് ഇക്ബാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അയ്യൂബ് കാറ്റാടി, നജ്മ റഷീദ്, സഫിയ അമരാട് , ഹെഡ്മാസ്റ്റർ കെ കെ മുനീർ, പിടിഎ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ,എ ടി ഹാരിസ്, രാലിസ  രാജു,  ബേനസീറ, പി സിനി എന്നിവർ സംസാരിച്ചു
       കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ ക്ലാസ് മുറികളിലേക്ക് നവാഗതരെ സ്വീകരിച്ചാനയിക്കുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post