KSSPU താമരശ്ശേരി സൗത്ത് വനിത വേദിയുടെ നേതൃത്വത്തിൽ വായനദിനം ആചരിച്ചു.
KSSPU കൊടുവള്ളി ബ്ലോക്ക് വനിത കൺവീനർ സൈനബ പി. ഒരു പുസ്തകം പരിചയപ്പെടുത്തി ക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രെഷറർ കെ. നാരായണൻ പി . എൻ പണിക്കർ അനുസ്മരണം നടത്തി. KSSPU താമരശ്ശേരി സൗത്ത് യൂണിറ്റ് സെക്രട്ടറി എം.ജെ ജോസ് ആശംസ അർപ്പിച്ചു. തുടർന്ന് പന്ത്രണ്ടോളം അംഗങ്ങൾ ഇഷ്‌ടപ്പെട്ട പുസ്തകങ്ങളിലെ ചെറുഭാഗങ്ങൾ വായിച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തി. താമരശ്ശേരി സൗത്ത് യൂണിറ്റ് പ്രസിഡണ്ട് വത്സല കുമാരി ടി.കെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വനിത കൺവീനർ ഹേമലത . കെ സ്വാഗതവും ദേവി.എ.കെ. നന്ദിയും പറഞ്ഞു