Trending

സ്ത്രീത്വത്തെ അപമാനിച്ച സംഭവം; എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് 4 ന്




താമരശ്ശേരി: ഭരണത്തിന്റെ മറവിൽ സ്ത്രീത്വത്തെ അപമാനിച്ച താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചും അതിക്രമത്തിനരയായ യുവതിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടും ജൂലായ് നാലിന് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്താൻ എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.


താമരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കരാർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ച യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് മുതിർന്ന മുൻ പഞ്ചായത്ത് പ്രസിഡണ്ടും കെപിസിസി അംഗവുമായ എ അരവിന്ദനെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

 താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വഴിവിട്ട പലതും പഞ്ചായത്തിൽ നടക്കുന്നതായി അതിക്രത്തിനിരയായ യുവതി മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അത്യന്തം ഗൗരവമുള്ളതാണ്. അധികാരത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം വഴിവിട്ട നടപടികൾക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് ഓഫീസ് മാർച്ചിന് മുന്നോടിയായി ജൂലായ് മൂന്നിന് പഞ്ചായത്തിൽ പ്രചരണ ജാഥ നടത്താനും യോഗം തീരുമാനിച്ചു.


കണ്ടിയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി കെ അരവിന്ദാക്ഷൻ, പി സി അബ്ദുൽ അസീസ് , വി കെ അഷ്റഫ് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post