താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമലിൽ വെച്ച് അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 6 ലിറ്റർ വിദേശമദ്യം സഹിതം ചമൽ മാളശ്ശേരി വീട്ടിൽ പ്രസാദ് എന്നയാളെ എക്സൈസ് പിടികൂടി.
EI&IB കോഴിക്കോട് ഓഫീസിലെ AEI (grade ) സുരേഷ് ബാബു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജു എസ് ഉം സംഘവും പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ അജീഷ് ടി ബി, WCEO ലത മോൾ, CEO മുഹമ്മദ് ഷാഹുൽ, CEO ഡ്രൈവർ ബവിൻ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്,
കഴിഞ്ഞ ദിവസങ്ങളിൽ ചമലിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി 56 കുപ്പി ചാരായം പോലീസും 220 കുപ്പിയും ചാരായം എക്സൈസും പിടികൂടിയിരുന്നു. എക്സൈസ് നടത്തിയ തുടർപരിശോധനയിൽ കാനിൽ സൂക്ഷിച്ച 40 ലിറ്ററും, കന്നാസിൽ സൂക്ഷിച്ച രണ്ടര ലിറ്റർ വാറ്റുചാരായവു, 660 ലിറ്റർ വാഷും പിടികൂടിയിരുന്നു.
10 ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയതിനെ തുടർന്നാണ് ചമൽ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയത്.