താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് LDF മാർച്ച് നടത്തി. മുൻ പഞ്ചായത്ത് പ്രസിഡണ്ടും കെപിസിസി അംഗവുമായ എ അരവിന്ദനെതിരെയും താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് താമരശ്ശേരി പഞ്ചായത്തിൽ നടക്കുന്ന വഴിവിട്ട നടപടികൾക്കും എതിരെ എൽഡിഎഫ് നടത്തിയ മാർച്ച് നിയോജക മണ്ഡലം കൺവീനർ, സിപിഐ(എം) ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് ഉല്ലാസ് കുമാർ അധ്യക്ഷതവഹിച്ചു പി സി അബ്ദുൽ അസീസ്, എം എം സലിം, പി സി അബ്ദുറഹി മാസ്റ്റർ, കണ്ടിയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു മാർച്ചിന് പി വിനയകുമാർ, സന്ദീവ് മാടത്തിൽ, പി ബിജു, വി കെ അഷ്റഫ് എന്നിവർ നേതൃത്വം നൽകി
പഞ്ചായത്ത് ഭരണത്തിന്റെ തണലിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
byT News
•
0