Trending

എറണാകുളം-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ സ്ത്രീക്ക് നേരെ പീഡന ശ്രമം; അക്രമി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു







എറണാകുളം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ നാല്‍പത്തിമൂന്ന്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. കോഴിക്കോട് ചാത്തമംഗലം സ്വദേശിനിയായ നാല്‍പത്തി മൂന്നുകാരിക്ക് എതിരെ ആയിരുന്നു അതിക്രമ ശ്രമം. അതിക്രമം ഭയന്ന് സ്ത്രീ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിയതോടെയാണ് പ്രതി വണ്ടിയില്‍ നിന്നും പുറത്ത് ചാടി രക്ഷപ്പെട്ടത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

എറണാകുളത്ത് നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അതിക്രമ ശ്രമം ഉണ്ടായത്. ട്രെയിനിന്റെ ഏറ്റവും പിറകിലുള്ള കംപാര്‍ട്ട്‌മെന്റിലായിരുന്നു സ്ത്രീ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ മറ്റൊരു കുടുംബവും ഉണ്ടായിരുന്ന കംപാര്‍ട്ട്‌മെന്റിലേക്ക് തൃശ്ശൂരില്‍ നിന്നാണ് അക്രമി കയറിയത്. ഇയാള്‍ മദ്യപിച്ചിരുന്നതായും യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ട്രെയിനില്‍ കയറിയത് മുതല്‍ ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നു എന്നും പരാതിയില്‍ പറയുന്നു.

യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രകരായ കുടുംബം പ്രതിയെ തടയാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. അതിക്രമം ഭയന്ന് യുവതി അപായ ചങ്ങല വലിച്ച ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
T News

working in the field of advertising and printing

1 Comments

  1. Ho വല്ലാത്തജാതി

    ReplyDelete
Previous Post Next Post