കോവിഡ് മഹാമാരിയിൽ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരായും തൊഴിലും കച്ചവടവും നഷ്ടപ്പെട്ടവരായും അന്നന്നത്തെ നിത്യവൃത്തിക്ക് പോലും വകയില്ലാതായ അനേകം കുടുംബങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്.
കോവിഡ് മഹാമാരിയുടെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം നേരിടേണ്ടി വരുന്നത് അംഗപരിമിതരാണ്, മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്ന അംഗപരിമിതരെ, ബലിപെരുന്നാൾ ദിനത്തിൽ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി, കോഴിക്കോട് സിറ്റി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അംഗപരിമിതർക്ക് സെന്റ് ജോർജ് പള്ളി അങ്കണത്തിൽ വെച്ച് വസ്ത്രവും സാമ്പത്തിക സഹായവും നൽകി.
മുൻ കെപിസിസി പ്രസിഡണ്ട് ശ്രീ.കെ മുരളീധരൻ എംപി, ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ശ്രീ. ഷാജിർ അറാഫത്ത് അധ്യക്ഷനായി. മുഖ്യാതിഥി ഫാദർ അജി എബ്രഹാം, പാരിഷ് പ്രസിഡണ്ട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്. സ്വാഗതം ഡോക്ടർ അജിത പി. എൻ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, ശ്രീ ഉഷാദേവി ടീച്ചർ കെപിസിസി സെക്രട്ടറി ആൻഡ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, ശ്രീ അൽഫോൻസ് മാത്യു കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, ശ്രീ കൃഷ്ണ വേണി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവർ ആശംസകളും ശ്രീ.വിജയ് ലുല്ല നന്ദിയും പ്രകാശിപ്പിച്ചു. മറ്റു പ്രമുഖരും പങ്കെടുത്തു.
Tags:
Latest News
Kozhikode mathram ullavareyano ulpeduthiye
ReplyDelete