താമരശ്ശേരി: അമ്പായത്തോടിന് സമീപം ദേശീയ പാതയിൽ ഇന്നലെ രാവിലെ ബൈക്കിൽ നിന്നും റോഡിൽ തെന്നി വീണ് ദേഹത്ത് കാർ ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുതുപ്പാടി മലപുറം കൂത്തുപറമ്പിൽ ശ്യാം മോഹൻ(24) മരണപ്പെട്ടു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം
താമരശ്ശേരിക്കും അമ്പായത്തോടിനും ഇടയിൽ റോഡിലെ വളവിൽ വെച്ചായിരുന്നു അപകടം.
പിതാവ് :മോഹൻ,
മാതാവ് :ശോഭന,
സഹോദരി. : ശാമിലി
സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ
