നരിക്കുനിയിലെ സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട്.പോലിസ് കേസെടുത്തു, മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ.
കൊടുവള്ളി:
കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിൽ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫഫർ ചെയ്യാനയി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിൽ 14 എണ്ണം കള്ളനോട്ട്.
പണം ട്രാൻസ്ഫർ ചെയ്ത കഴിഞ്ഞ് അയക്കാനായി എത്തിയ യുവാവ് സ്ഥലം വിട്ട ശേഷമായിരുന്നു നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ്.
തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പോലീസിൽ പരാതി നൽകി.
കടയിലെത്തിയ മുർഷിദ് എന്നയാളുടെ കൈവശം ഹുസ്ന എന്ന സ്ത്രീ ഏൽപ്പിച്ച തുക യാസിർ ഹുസൈൻ കെ എന്നയാളുടെ എക്കൗണ്ടിലേക്ക് അയക്കാൻ വേണ്ടിയാണ് 15000 രൂപ ഏൽപ്പിച്ചത്.
തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കടക്കാരനെൻ്റെ പണം തിരികെ അയച്ചുകൊടുത്തു.
എന്നാൽ ഇതിനു പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന സംശയത്തെ തുടർന്നാണ് കടയുടമ പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നരിക്കുനിയിലെ iQ മൊബൈൽ ഹബ് എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.
