താമരശ്ശേരി: അമ്പായത്തോട് എ എൽ പി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി.സ്‌കൂൾ പൂന്തോട്ട നിർമ്മാണം,ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ,പ്രത്യേക അസംബ്ലി,പോസ്റ്റർ നിർമ്മാണം,പതിപ്പ് പ്രകാശനം തുടങ്ങിയ പരിപാടികളാണ് നടന്നത്.പരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ പി സി അഷ്‌റഫ് നിർവഹിച്ചു.
പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ കെ കെ മുനീർ,പി സിനി, വി ഹാജറ കെ ജാസ്മിൻ ,യു എ ഷമീമ,ജിഷ പി,കുര്യൻ എന്നിവർ സംസാരിച്ചു.