താമരശ്ശേരി: കൂടത്തായ് സെന്റ് മേരീസ്ഹൈസ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച അധ്യാപകരെ പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ എക്സിക്യുട്ടീവ് അംഗം ഹാരിസ് അമ്പായത്തോട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ. ബിബിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സത്താർ പുറായിൽ, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി.എ. എം.പി.ടി.എ, പ്രസിഡണ്ട് ശ്രീജ, സീനത്ത് തട്ടാഞ്ചേരി, ബെന്നി ജോർജ്, സോജി തോമസ്, സുധേഷ് വി തുടങ്ങിയവർ സംസാരിച്ചു. മുൻ ഹെഡ് മിസ്ട്രസ്സ് ഷൈനി തോമസ്, സൈനസൈമൺ, ജോളി ജോസഫ്, ലിസി ജോർജ് എന്നീ അധ്യാപകർ ഉപഹാരം സ്വീകരിച്ച് സംസാരിച്ചു.
ഷെഫീഖ് ചുടലമുക്ക്. സമദ് ഏ.കെ. പി.ടി.എ പ്രസിഡണ്ട് മുജീബ് കെ. കെ പരിപാടികൾക്ക് നേതൃത്വം നൽകി.