Trending

വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വർഗ്ഗീയ വിഷ ജീവികൾ കേരളത്തിൽ പെറ്റുപെരുകുന്നു എന്നതിൻ്റെ ഉദാഹരണമാണെന്ന് കെ റഫീഖ്, പോസ്റ്റിട്ടവരുടെ കൂട്ടത്തിൽ താമരശ്ശേരി ചുങ്കത്ത് താമസിക്കുന്ന ആബിദ് അടിവാരവും




മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആളുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വർഗീയ വിഷ ജീവികൾ കേരളത്തിൽ പെറ്റുപെരുകുന്നു എന്നതിൻ്റെ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ. അത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയാവുകയാണ്. യുഡിഎഫ് കാലത്തെ തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനും എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടിനും എതിരെ സഖാവ് വി എസ് നടത്തിയ പ്രതികരണമാണ് ഏതോ പിത്യശ്യൂന്യ സോഴ്സിൽ നിന്ന് ഉദ്പാദിപ്പിച്ച് എടുത്ത് തെറ്റിദ്ധാരണ പടർത്തി ഇപ്പോൾ ഒരു കൂട്ടർ വിതരണം ചെയ്യുന്നത്.


എൻഡിഎഫിൻ്റെ മതരാഷ്ട്ര വാദത്തിൽ ഊന്നിയ തീവ്രനിലപാടുകൾ ചൂണ്ടിക്കാണിച്ചുള്ള ഒരു വാർത്താ സമ്മേളനത്തെ തെറ്റിദ്ധാരണാജനകമായി അടർത്തിയെടുത്ത് പ്രചരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് നാട് തിരിച്ചറിയുന്നുണ്ട് എന്നും ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
വി എസിനെ
 അതിക്ഷേപിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടവരുടെ കൂട്ടത്തിൽ താമരശ്ശേരിയിലെ താമസക്കാരനായ ആബിദ് അടിവാരവും ഉൾപ്പെടുന്നുണ്ട്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

വർഗ്ഗീയ വിഷ ജീവികൾ കേരളത്തിൽ പെറ്റുപെരുകുന്നു എന്നതിൻ്റെ ഉദാഹരണമാകുന്നുണ്ട് സോഷ്യൽ മീഡിയയിലെ ചിലരുടെ പേക്കൂത്തുകൾ. ഇത്തരം കൊടിയ വിഷങ്ങൾക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിൻ്റെത്. ഇവിടുത്തെ മതേതര ഇടത്തെ അങ്ങനെയങ്ങ് തകർത്ത് വീതംവെച്ചെടുക്കാൻ ഒരു വർഗ്ഗീയ വിഷകോമരങ്ങൾക്കും സാധിക്കില്ല. ഇത് കേരളമാണ്.


കൊടിയ ജന്മി പ്രഭുത്വത്തിനെതിരെ പോരാടിയ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അടിത്തറയുള്ള ഒരു സമര ജീവിതത്തെ അങ്ങനെയങ്ങ് അപകീർത്തിപ്പെടുത്തി ഇല്ലാതാക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ വിഷജീവികൾക്കില്ല.


ഈ നാട്ടിലെ തൊഴിലാളി-കർഷക വിഭാഗങ്ങൾ അടക്കമുള്ള അടിസ്ഥാന ജനതയുടെ അവകാശ പോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞ് വെച്ച, ജീവിത കാലം മുഴുവൻ ഒരു തുറന്ന പുസ്തകം പോലെ ജീവിച്ച പ്രിയപ്പെട്ട സഖാവ് വി എസിന് നാട് നിറഞ്ഞ വേദനയോടെ വിട നൽകുമ്പോൾ വർഗ്ഗീയതയുടെ വിഷസഞ്ചിയും നിറച്ച് നാട്ടിൽ ഇറങ്ങിയിരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ആർജ്ജവം ഈ നാടിനുണ്ട്.

യുഡിഎഫ് കാലത്തെ തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനും എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടിനും എതിരെ സഖാവ് വി എസ് നടത്തിയ പ്രതികരണമാണ് ഏതോ പിത്യശ്യൂന്യ സോഴ്സിൽ നിന്ന് ഉദ്പാദിപ്പിച്ച് എടുത്ത് തെറ്റിദ്ധാരണ പടർത്തി ഇപ്പോൾ ഒരു കൂട്ടർ വിതരണം ചെയ്യുന്നത്. എൻഡിഎഫിൻ്റെ മതരാഷ്ട്ര വാദത്തിൽ ഊന്നിയ തീവ്രനിലപാടുകൾ ചൂണ്ടിക്കാണിച്ചുള്ള ഒരു വാർത്താ സമ്മേളനത്തെ തെറ്റിദ്ധാരണാജനകമായി അടർത്തിയെടുത്ത് പ്രചരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് നാട് തിരിച്ചറിയുന്നുണ്ട്.


കേരളത്തെ വിഭാഗീയമായി ഭിന്നിപ്പിക്കാൻ നടക്കുന്ന വിഷജീവകളെ ഏറ്റവും കരുതലോടെയും ജാഗ്രതോടെയും നേരിടേണ്ടതുണ്ടെന്ന് കൂടിയാണ് വി എസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ബോധ്യമാകുന്നത്. കേരളത്തിൻ്റെ മതേതരത്വത്തെ ചേർത്ത് പിടിച്ച് കഴിഞ്ഞ എട്ടു പതിറ്റാണ്ടിലേറെ പൊതുപ്രവർത്തനം നടത്തിയ, മൂന്ന് വട്ടം പ്രതിപക്ഷ നേതാവും, ഒരു വട്ടം മുഖ്യമന്ത്രിയും ഏതാണ്ട് പത്ത് കൊല്ലത്തിലേറെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി പ്രവർത്തിച്ച ഒരു നേതാവിനെയാണ് ഇല്ലാക്കഥകൾ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്.


ജാതിയ്ക്കും മതത്തിനും എല്ലാത്തരം സ്വത്വബോധങ്ങൾക്കും ഉപരിയായി മനുഷ്യന് വേണ്ടി നിലകൊണ്ട, മനുഷ്യനെ മാത്രം മുന്നിൽ കണ്ട് നിലപാട് സ്വീകരിച്ച, ഒരു തൊഴിലാളി വർഗ്ഗ നേതാവിനെ ഏതെങ്കിലും സമുദായത്തിന് എതിരായി ചിത്രീകരിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉഗ്രവിഷമുള്ള ജീവികളെ കരുതിയിരിക്കുക. അവരുടെ ലക്ഷ്യം വി എസ് അല്ല, വി എസ് പ്രതാനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും നിലപാടുകളെയും സംശയനിഴലിൽ ആക്കുക എന്നതാണ്.

ഇത് കേരളമാണ് മറക്കണ്ട. ഒരു വർഗ്ഗീയ കോമരങ്ങൾക്കും ഉറഞ്ഞ് തുള്ളാൻ ഇടം


അനുവദിക്കാത്ത മതേതര മണ്ണ്. വർഗ്ഗീയത വിതറി വി എസിനെ ഇരുട്ടിൽ നിർത്താൻ ഒരു വർഗ്ഗീയ വാദിയെയും അനുവദിക്കില്ല. ഇത് വിഎസ് അടക്കമുള്ള കമ്യൂണിസ്റ്റുകൾ ത്യാഗനിർഭരമായ ജീവിതം കൊണ്ട് മതേതരത്വത്തിൻ്റെ നിലമൊഴുക്കിയ മണ്ണാണ്. ഇവിടെ വർഗ്ഗീയതയുടെ ഏതെങ്കിലും നിറത്തിലുള്ള കൊടി നാട്ടാമെന്ന് ഒരു വിഷജീവിയും കരുതേണ്ടതില്ല. ഈ നാട് വർഗ്ഗീയതയുടെ എല്ലാ കൊടിതോരണങ്ങളും പിഴുതെറിയുക തന്നെ ചെയ്യും.


Post a Comment

Previous Post Next Post