Trending

ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് സമീപം സംഘർഷം




താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്രഷ്ക്കട്ട് എന്ന കോഴി അറവു മാലിന്യ സംസ്കരണ ഫാക്ടറിക്ക് സമീപം സമരക്കാരും, ഫാക്ടറി ജീവനക്കാരും തമ്മിൽ സംഘർഷം. ഫാക്ടറിയിൽ നിന്നും ദുർഗന്ധം ഉയരുന്നതിനാൽ പരിസരവാസികൾ ഏറെക്കാലമായി സമരരംഗത്താണ്.

ഫാക്ടറിയിലേക്ക് ഫ്രഷ് ക്കട്ടിൻ്റെതല്ലാത്ത വാഹനങ്ങൾ പുറമെ നിന്നും മാലിന്യം എത്തിക്കുന്നു എന്ന സംശയത്താൽ പുറമെ നിന്നും എത്തിയ വാഹനം ഫാക്ടറി ഗേയ്റ്റിന് സമീപം വെച്ച് സമരസമിതിയിലെ ഏതാനും യുവാക്കൾ പരിശോധന നടത്തുകയും, എന്നാൽ മാലിന്യം ഇല്ലാ എന്ന് ബോധ്യപ്പെട്ടതിനാൽ തിരികെ പോരുകയും ചെയ്തു.ഈ അവസരത്തിൽ ഫാക്ടറി ജീവനക്കാരും, അവർ വിളിച്ചതു പ്രകാരം സ്ഥലത്തെത്തിയവരും, സമരസമിതി പ്രവർത്തകരായ ഏതാനും യുവാക്കളെ മർദ്ദിച്ചു.ഇതേ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തുകയും ഇരു വിഭാഗവും പരസ്പരം വാക്കേറ്റവും, കല്ലേറും നടത്തുകയും ചെയ്തു.  

ഹൈക്കോടതി നിർദേശ പ്രകാരം ഫാക്ടറിക്ക് സംരക്ഷണം നൽകി വരുന്ന പോലീസിനു പുറമെ താമരശ്ശേരി പോലീസ് സബ്ഡിഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നും പോലീസ് എത്തിച്ചേർന്നാണ് സ്ഥിതി ശാന്തമാക്കിയത്.

സംഘർഷത്തിൽ സമരസമിതി പ്രവർത്തകരായ ഒൻപത് പേർക്കും, കമ്പനി ജീവനക്കാരായ 5 പേർക്കും പരുക്കേറ്റു.

 വാർഡ് മെമ്പർമാരായ ഷീജ ബാബു, ഷംസിത ഷാഫി,സമരസമിതി പ്രവർത്തകരായ ജസ്ന, സൗദ, ഷമീറ അഷറഫ്, ഷംസീന, ഷഫീന,റഫ്നാസ്, മിർഷാദ് എന്നിവർക്കും, ഫാക്ടറി ജീവനക്കാരായ സുജിത്, വിജീഷ്, നിബിൻ ബാബു, സതീശൻ, സത്യൻ എന്നിവരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

Post a Comment

Previous Post Next Post